f
ബി.ജെ.പി. ജില്ലാ പ്രസിഡന്റ് ബി.ബി.ഗോപകുമാർ കോയിപ്പാട് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിയപ്പോൾ

ചാത്തന്നൂർ: ചാത്തന്നൂർ ഗ്രാമപഞ്ചായത്ത് കോയിപ്പാട് വാർഡിലെ വരികുളം ഏലായിൽ അടിക്കടിയുണ്ടാകുന്ന വെള്ളപ്പൊക്കത്തിന് ശാശ്വതപരിഹാരം കാണണമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ആവശ്യപ്പെട്ടു. വരികുളം ഏലായിലെ ദുരിതബാധിത പ്രദേശങ്ങളും കോയിപ്പാട് ഗവ.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിക്കുകയായിരുന്നു അദ്ദേഹം.

വരികുളം ഏലായിൽ നിന്ന് ഇത്തിക്കരയാറ്റിലേയ്ക്കുള്ള നീരൊഴുക്ക് സുഗമമാക്കിയാലേ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയൂ. ഓരോ മഴക്കാലത്തും പ്രദേശവാസികൾ എല്ലാമുപേക്ഷിച്ച് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം പ്രാപിക്കുന്ന സ്ഥിതിക്ക് മാറ്റമുണ്ടാകണമെന്നും ഗോപകുമാർ ആവശ്യപ്പെട്ടു. മണ്ഡലം കമ്മിറ്റി അംഗം രാധാകൃഷ്ണപിള്ള, ബൂത്ത് പ്രസിഡന്റ് അനിൽ, മോനിഷ അരുൺ, കവിരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.