കൊല്ലം : മതിലിലെ സ്വകാര്യ ആശുപത്രിയുടെ മൂന്നാംനിലയിൽ നിന്ന് വീണ കൊവിഡ് ബാധിതൻ ചികിത്സയിലിരിക്കെ മരിച്ചു. പനയം കോവിൽമുക്ക് സന്ധ്യസദനത്തിൽ രാഘവൻ ആചാരിയാണ് (72) മരിച്ചത്. ചികിത്സയിലിരിക്കെ ഞായറാഴ്ച പുലർച്ചെ 3.30നാണ് ആശുപത്രിയുടെ മൂന്നാം നിലയിൽ നിന്ന് രാഘവൻ ആചാരി വീണത്. ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകിയ ശേഷം പരിപള്ളി മെഡി. കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലേ 8 മണിയോടെ മരിച്ചു. മറ്റൊരു ആശുപത്രിയിൽ ചികിത്സയിലിരിക്കെ കൊവിഡ് പോസിറ്റീവായതിനെ തുടർന്നാണ് മതിലിലെ ആശുപത്രിയിലേക്ക് മാറ്റിയത്.