ചടയമംഗലം : പൊലീസിനെ ആക്രമിച്ച് പരിക്കേൽപിച്ച് കടന്ന് കളഞ്ഞ പ്രതി പിടിയിൽ. ചടയമംഗലം, ഇളമാട്, പുതൂർ നിഷാദ് മൻസിലിൽ ഷംനാദി(28)നെയാണ് ചടയമംഗലം പൊലീസ് പിടികൂടിയത്. ചാരായ വിൽപ്പനക്കിടെ പൊലീസ് പിടികൂടി സ്റ്റേഷനിൽ കൊണ്ടുവന്ന പ്രതി പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടുകയായിരുന്നു. പ്രതിക്കെതിരെ അബ്കാരി കേസിന് പുറമെ പൊലീസിനെ ആക്രമിച്ച് ഡ്യൂട്ടി തടസപ്പെടുത്തിയതിനും കേസ് രജിസ്റ്റർ ചെയ്തു.