school
പ്രവേശനോത്സവത്തെ തുടർന്ന് കൊല്ലം ടൗൺ യു.പി.എസിൽ ക്ളാസ് റൂമുകൾ അലങ്കരിക്കുന്ന അദ്ധ്യാപകർ

 ഇന്ന് ഓൺലൈൻ പ്രവേശനോത്സവം

കൊല്ലം: കൊവിഡ് ഭീതി നിറഞ്ഞ അന്തരീക്ഷത്തിൽ സ്‌കൂളുകൾ കാണാതെ ജില്ലയിൽ 20,711 കുട്ടികൾ ഇന്ന് ഒന്നാം ക്ലാസിലേയ്ക്ക് പ്രവേശനം നേടും. ഗൂഗിൾ മീറ്രിലൂടെ പൂർണമായും ഓൺലൈനായാണ് ഇത്തവണ പ്രവേശനോത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
രാവിലെ 9ന് ആരംഭിക്കുന്ന പ്രവേശന നടപടികൾ ഉച്ചയ്ക്ക് 12 മണിയോടെ പൂർത്തിയാക്കും. മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി എന്നിവരുടെ ആശംസാ വീഡിയോ എല്ലാ കുട്ടികളെയും കാണിക്കും. 2700 പേർ പ്രവേശനം നേടുന്ന ചാത്തന്നൂർ വിദ്യാഭ്യാസ ഉപജില്ലയിലാണ് ഏറ്റവും കൂടുതൽ കുട്ടികൾ ഒന്നാം ക്ലാസിലെത്തുന്നത്. കുറവ് കുളക്കടയിലും - 834 പേർ.

ഒന്നാം ക്ലാസിലേയ്ക്ക് (വിദ്യാഭ്യാസ ഉപജില്ലാ അടിസ്ഥാനത്തിൽ)

1. കൊട്ടാരക്കര:1540
2.വെളിയം:1604
3. കുളക്കട: 834
4.ശാസ്താംകോട്ട:1173
5.ചടയമംഗലം: 1626
6.അഞ്ചൽ:1291
7.പുനലൂർ:1213
8.കരുനാഗപ്പള്ളി: 2482.
9.ചവറ: 1966
10.കൊല്ലം: 2354
11. ചാത്തന്നൂർ: 2700
12.കുണ്ടറ:1918

ജില്ലയിലെ മൊത്തം സ്കൂളുകൾ: 949
ഹൈസ്കൂൾ: 233
യു.പി: 220
എൽ.പി: 496

കൂടുതൽ കുട്ടികളുള്ള സ്കൂളുകളിൽ ക്ലാസ് അടിസ്ഥാനത്തിൽ പ്രവേശനോത്സവം സംഘടിപ്പിക്കാൻ അനുവദിച്ചിട്ടുണ്ടെന്ന്

സുബിൻ പോൾ,​ ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ