t
കോൺഗ്രസ് കോയിക്കൽ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ ഉദ്ഘാടനം കല്ലട വിജയൻ നിർവഹിക്കുന്നു

കിഴക്കേകല്ലട: കോൺഗ്രസ്‌ കോയിക്കൽ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ദുരിതം അനുഭവിക്കുന്ന 70 കുടുംബങ്ങൾക്ക്‌ അരി, പച്ചക്കറി, പലവ്യഞ്ജനം തുടങ്ങിയവ വിതരണം ചെയ്തു. കല്ലട വിജയൻ വിതരണോദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ വിജയമ്മ അദ്ധ്യക്ഷത വഹിച്ചു. രതീ വിജയൻ, ജോയ്ക്കുട്ടി, മാത്യൂസ്, വിജയഭാസ്കർ, ഗോപാലകൃഷ്ണ പിള്ള എന്നിവർ പങ്കെടുത്തു.