കരുനാഗപ്പള്ളി: ഐ.എച്ച്. ആർ.ഡി കരുനാഗപ്പള്ളി എൻജിനീയറിംഗ് കോളേജും കൊല്ലം ആർ.ഐ.ഐ.ടി.എസും സംയുക്തമായി കേരള എൻജിനിയറിംഗ് എൻട്രൻസിന് വേണ്ടി സൗജന്യ ഓൺലൈനിൽ പരിശീലനം ആരംഭിക്കുന്നു. ജൂൺ 7 മുതലാണ് പരിശീലനം ആരംഭിക്കുന്നത്. സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് സാങ്കേതിക മേഖലയിൽ ഉന്നത വിദ്യാഭ്യാസം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന ക്ലാസുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അവസരം നൽകുന്നത്‌. ദിവസം 3 മണിക്കൂർ വീതം ആഴ്ചയിൽ 5 ദിവസം വരെ പരിശീലനം ഉണ്ടായിരിക്കും. ഒരോ സെഷന്റെയും അവസാനം കുട്ടികൾക്ക് അദ്ധ്യാപകരുമായി സംവദിക്കാൻ അവസരം നൽകുക, ഒരോ ചാപ്റ്റർ കഴിയുമ്പോഴും മോഡൽ ടെസ്റ്റ് ,​സ്റ്റഡി മെറ്റീരിയൽ (സോഫ്റ്റ്‌ കോപ്പി) ,​ഒരോ ലക്ചർ ക്ലാസിന്റെയും വീഡിയോ എന്നിവ ക്ലാസുകൾക്ക് ശേഷം നൽകും. താത്പര്യമുള്ളവർക്ക് www.ceknpy.ac.in എന്ന കോളേജ് വെബ്സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യാവുന്നതാണ്‌. രജിസ്റ്റർ ചെയ്യുമ്പോൾ വാട്സ് ആപ്പ് സൗകര്യമുള്ള മൊബൈൽ നമ്പരാണ് നൽകേണ്ടത്. 2021 ജൂൺ 6 ന് വൈകിട്ട് 6:30 മണിക്ക് മുൻപായി രജിസ്റ്റർ ചെയ്യുന്നവരെ മാത്രമേ പരിഗണിക്കുകയുളളൂ. കൂടുതൽ വിവരങ്ങൾക്ക് : 9400423081, 9447594171, 9446108491, 8848785056 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.