കുളത്തൂപ്പുഴ: എസ്.എൻ.ഡി.പി യോഗം വെട്ടിക്കോട് 4270 -ാം നമ്പർ ശാഖാ യോഗത്തിൽ ഗുരുദേവ
പഞ്ചലോഹ പ്രതിഷ്ഠയുടെ രണ്ടാം വാർഷികം ക്ഷേത്രം തന്ത്രി സുജീഷ് ശാന്തിയുടെയും ക്ഷേത്രശാന്തി ചന്ദ്രശേഖരന്റെയും മുഖ്യകാർമ്മികത്വത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, വാർഷിക കലശം, മഹാഗുരുപൂജ എന്നിവയോടുകൂടി നടത്തി. ചടങ്ങുകൾക്ക് ശാഖാ പ്രസിഡന്റ് ഏരൂർ സുനിൽ,
സെക്രട്ടറി പ്രദീപ് കുട്ടംകുന്നിൽ, ശാഖാ കമ്മിറ്റി ഭാരവാഹികളായ അരുൺചന്ദ്രശേഖർ,
സത്യാനന്ദൻ എന്നിവർ നേതൃത്വം നൽകി.