photo
ബി.ജെ.പി കോഴിക്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് കോട്ടറ സുനാമി കോളനി കനഗരസഭാ കൗൺസിലർ നിഷാ പ്രദീപ് അണു വിമുക്തമാക്കുന്നു.

കരുനാഗപ്പള്ളി: നരേന്ദ്രമോദി സർക്കാരിന്റെ വാർഷികാഘോഷങ്ങളുടെ ഭാഗമായി ബി.ജെ.പി കോഴിക്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടറ സുനാമി കോളനി അണു വിമുക്തമാക്കി. ശുചീകരണ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ബി. ജെ .പി മണ്ഡലം പ്രസിഡന്റ് കെ.ആർ. രാജേഷ് നിർവഹിച്ചു. ഏരിയ കമ്മിറ്റി പ്രസിഡന്റ് ഷിജി അനന്ദൻ, കൗൺസിലർ നിഷാ പ്രദീപ്, മഹിളാ മോർച്ച മണ്ഡലം സെക്രട്ടറി ധന്യാ അനിൽ, മണ്ഡലം കമ്മിറ്റി അംഗം ദീലിപ് വാണിശ്ശേരിൽ, ബി.ജെ.പി 146 -ാം നമ്പർ ബൂത്ത് കമ്മിറ്റി പ്രസിഡന്റ് ഷാജി, ഏരിയ കമ്മിറ്റിയംഗം പ്രദീപ്, വിധുൻ, മനീഷ്, ദീപു, ശ്രീലാൽ, സന്തോഷ് , തങ്കക്കുട്ടൻ എന്നവർ പരിപാടിയിൽ പങ്കെടുത്തു.