കൊല്ലം: കേരള ടെക്‌സ്റ്റൈൽ ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊലീസ് ഉദ്യോഗസ്ഥർക്കും സന്നദ്ധ പ്രവർത്തകർക്കും ഉച്ചഭക്ഷണവും മാസ്കുകളും നൽകി. അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം.കെ. നിസാർ ഈസ്റ്റ്‌ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ബി.എം ഷാഫിക്ക് ഭക്ഷണപ്പൊതികൾ കൈമാറി ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ്‌ എം.ആർ. നവാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി മാജീസ് അസ്‌ലം, ജില്ലാ ജനറൽ സെക്രട്ടറി പാത്തൂസ് നിസാം എന്നിവർ പങ്കെടുത്തു.