v

കൊല്ലം: കൊവിഡിൽ കഷ്ടപ്പെടുന്നവർക്ക് സഹായം നൽകി പനയം പഞ്ചായത്തിലെ സേവാഭാരതി പ്രവർത്തകർ മാതൃകയാകുന്നു. കൊവിഡ് ബാധിതർ, അവരുടെ ആശ്രിതർ, ഒറ്റയ്ക്ക് താമസിക്കുന്നവർ, വൃദ്ധദമ്പതിമാർ തുടങ്ങിയ മുന്നൂറോളം പേർക്കാണ് ഉച്ചയ്ക്ക് വീടുകളിൽ പൊതിച്ചോർ എത്തിച്ചുകൊടുക്കുന്നത്. കൊവിഡ് പോസിറ്റീവായവർക്ക് മരുന്നുകളും ആശുപത്രിയിലെത്താൻ വാഹന സൗകര്യവും ലഭ്യമാക്കുന്നുണ്ട്. നൂറോളം വീടുകളിലാണ് ധാന്യക്കിറ്റുകൾ വിതരണം ചെയ്തത്. ബി.കെ.പദ്മചന്ദ്രൻ, വി. ബാബു, എസ്. രമേശ്‌, കെ. വിനോദ്, വാർഡ് മെമ്പർമാരായ രതീഷ്, അനന്തകൃഷ്ണൻ, രഞ്ജിനി, ജയകുമാരി എന്നിവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.