കൊല്ലം: കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്. ജയമോഹൻ സ്ഥാനം രാജിവച്ചു. രാഷ്ട്രീയ തീരുമാനത്തിന്റെ ഭാഗമായിട്ടാണ് രാജി. പുതിയ ചെയർമാനെ സർക്കാർ തീരുമാനിച്ചിട്ടില്ല. അഞ്ചുവർഷം കൊണ്ട് തൊഴിലാളി ക്ഷേമത്തിന് വേണ്ടിയും സ്ഥാപനത്തിന്റെ മുന്നോട്ടുപോക്കിനും ആവശ്യമായ 52 പദ്ധതികൾ നടപ്പിലാക്കാൻ കഴിഞ്ഞതായി ജയമോഹൻ പറഞ്ഞു. കോർപ്പറേഷന് കീഴിലെ എല്ലാ ഫാക്ടറികളും നവീകരിച്ചു. 6000 തൊഴിലാളികൾക്ക് പുതിയതായി തൊഴിൽ നൽകി.