പരവൂർ : പരവൂർ കൂനയിൽ ഗവൺമെന്റ് എൽ.പി സ്കൂളിലും പൂതക്കുളം ഗവൺമെന്റ് എച്ച്.എസ്.എസിലും ഇന്ന് പ്രവേശനോത്സവം നടത്തും. രാവിലെ 8.30ന് മുഖ്യമന്ത്രി പിണറായി വിജയൻ വെർച്ച്വലായി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് ഗൂഗിൾ മീറ്റ് വഴി ജി.എസ്. ജയലാൽ എം.എൽ.എ പൂതക്കുളം സ്കൂളിലെ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എസ്. അമ്മിണിയമ്മ മുഖ്യപ്രഭാഷണം നടത്തും. കൂനയിൽ ഗവൺമെന്റ് എൽ.പി സ്കൂളിലെ പ്രവേശനോത്സവം ഗൂഗിൾമീറ്റ് വഴി വിദ്യാഭ്യാസ മന്ത്രി ശിവൻകുട്ടി ഉദ്ഘാടനം ചെയ്യും.