പരവൂർ : മോദി സർക്കാരിന്റെ വാർഷികാഘോഷത്തിന്റെ ഭാഗമായി നഗരസഭാ കൗൺസിലർ സ്വർണമ്മ സുരേഷിന്റെ നേതൃത്വത്തിൽ കൊവിഡ് മുക്തരായവരുടെ വീടുകളിൽ നമോ കിറ്റുകൾ വിതരണം ചെയ്തു. വരുംദിവസങ്ങളിൽ 12-ാം വാർഡിലെ എല്ലാ വീട്ടിലും പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യും. നേട്ടര മോഹനൻ പിള്ള, എൻ. വിജയകുമാരനാശാൻ, മുരളി, രാജു, രാജി എന്നിവർ നേതൃത്വം നൽകി.