pooyapalli-
കണ്ടൈൻമെൻറ് സോണിലുള്ള കുടുംബങ്ങൾക്ക് പച്ചക്കറികിറ്റ് വിതരണം ചെയ്തു

പൂയപ്പള്ളി: ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി വെളിയം ഗ്രാമപഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണിലുള്ള കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. പൂയപ്പള്ളി എസ്.ഐ ഗോപീചന്ദ്രൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജു ചാവടി, എം.പി പ്രകാശ് എന്നിവർക്ക് കിറ്റുകൾ കൈമാറി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം ഗീതാകുമാരി, എ.എസ്.ഐ ഗോപകുമാർ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർ വി.റാണി എന്നിവർ പങ്കെടുത്തു. ഒരു വയറൂട്ടാം പദ്ധതിയുടെ ഭാഗമായി ഇതുവരെ 1600 ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.

ഫോട്ടോ: പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ സ്റ്റുഡൻസ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി വെളിയം ഗ്രാമപഞ്ചായത്തിലെ കണ്ടെയ്ൻമെന്റ് സോണിലുള്ള കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റുകൾ വിതരണം ചെയ്യുന്ന പരിപാടി പൂയപ്പള്ളി എസ്.ഐ ഗോപീചന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു