പരവൂർ : സി.പി.എം പരവൂർ നോർത്ത് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഭരിച്ച ഭക്ഷ്യധാന്യങ്ങൾ ചാത്തന്നൂർ ഏരിയാ സെക്രട്ടറി കെ. സേതുമാധവനിൽ നിന്ന് നഗരസഭാ ചെയർപേഴ്സൺ പി. ശ്രീജ ഏറ്റുവാങ്ങി. സി.പി.എം ആയിരവില്ലി, കൂന എൽ.പി.എസ് എന്നീ ബ്രാഞ്ചുകളുടെ നേതൃത്വത്തിലാണ് നഗരസഭ ആരംഭിച്ച സമൂഹ അടുക്കളയിലേക്ക് ഉത്പന്നങ്ങൾ ശേഖരിച്ചത്.
പരവൂർ നഗരസഭാ വൈസ് ചെയർമാൻ സഫറുള്ള, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എസ്. ശ്രീലാൽ, ഗീത, സി.പി.എം പരവൂർ നോർത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറി സോമൻ പിള്ള, അംഗങ്ങളായ മഹാദ്, സുവർണൻ കൗൺസിലർമാരായ ടി.സി. രാജു, ഒ. ഷൈലജ, സുധീർ കുമാർ, സ്വർണമ്മ സുരേഷ്, ലിബി, കർഷക പ്രതിനിധികളായ മുരളീധരൻ പിള്ള, ജനാർദ്ദനൻ പിള്ള എന്നിവർ പങ്കെടുത്തു.