പത്തനാപുരം: ഗാന്ധിഭവൻ സ്‌പെഷ്യൽ സ്‌കൂളിൽ ഇന്ന് പ്രവേശനോത്സവം. ഭിന്നശേഷിക്കാരും ഓട്ടിസം ബാധിച്ചവരുമായ ഇരുന്നൂറ്റമ്പത്തോളം വിദ്യാർത്ഥികളാണ് ഇന്ന് പ്രവേശനോത്സവത്തിൽ പങ്കാളികളാകുന്നത്. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവും ഗാന്ധിഭവൻ സെക്രട്ടറിയുമായ ഡോ. പുനലൂർ സോമരാജൻ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. കൊവിഡ് മഹാമാരി ഭൂലോകത്ത് നിന്ന് ഒഴിയുവാൻ പ്രാർത്ഥിച്ച് കുട്ടികൾ മെഴുകുതിരി ദീപം തെളിക്കും.