വിളക്കുടി : സ്നേഹതീരത്തെ അന്തേവാസികളുടെ ക്ഷേമത്തിന് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ എത്തിച്ച് നൽകി കുന്നിക്കോട് കാർഷിക വികസന ബാങ്ക്. കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ അത്യാവശ്യഘട്ടങ്ങളിൽ ആശുപത്രിയിൽ എത്തിക്കാതെ തന്നെ അന്തേവാസികൾക്ക് അടിയന്തര വൈദ്യസഹായം നൽകാൻ കഴിയുന്ന മെഡിക്കൽ ഉപകരണങ്ങളാണ് ബാങ്ക് പ്രസിഡന്റ് ആർ. പത്മ ഗിരീഷിന്റെ നേതൃത്വത്തിൽ എത്തിച്ചു നൽകിയത്. മെഡിക്കൽ ഉപകരണങ്ങൾ സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസിലിന് ബാങ്ക് പ്രസിഡന്റ് ആർ .പത്മ ഗിരീഷ് കൈമാറി. ചടങ്ങിൽ അഡ്വ. എ. എ. വാഹിദ്, സിസ്റ്റർ തെരേസ, സിസ്റ്റർ ജോഫി എന്നിവർ പങ്കെടുത്തു.