കൊല്ലം: ആർട്ട് ഒഫ് ലിവിംഗിന്റെ 'മിഷൻ സിന്ദഗി' പദ്ധതിയുടെ ഭാഗമായി രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും കൊവിഡ് ബാധിതരെ സാധാരണ ജീവിതത്തിലേയ്ക്ക് മടക്കിക്കൊണ്ടുവരാനും ലക്ഷ്യമിട്ട് സൗജന്യ ഓൺലൈൻ ക്ളാസ് ആരംഭിച്ചു. മുപ്പത് മിനിട്ടാണ് ഓരോ ക്ളാസിന്റെയും ദൈർഘ്യം. ജില്ലയിലെ ആർട്ട് ഒഫ് ലിവിംഗ് അദ്ധ്യാപകരുടെ നേതൃത്വത്തിലാണ് ക്ളാസ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാ സെക്രട്ടറി കെ.എസ്. അനിൽ അറിയിച്ചു. ഫോൺ: 8714366106.