കൊല്ലം: രോഗവ്യാപനം കുറഞ്ഞ സാഹചര്യത്തിൽ ഇളമ്പള്ളൂർ, നിലമേൽ, മൈലം, അലയമൺ, ഉമ്മന്നൂർ, കുണ്ടറ ഗ്രാമപഞ്ചായത്തുകളിലും പുനലൂർ മുനിസിപ്പാലിറ്റിയിലും ഏർപ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങൾ പിൻവലിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. അതേസമയം,
കൊല്ലം കോർപ്പറേഷനിലെ 7 മുതൽ 11 വരെയും 34 മുതൽ 41 വരെയുമുള്ള ഡിവിഷനുകളിലും തൃക്കോവിൽവട്ടം, തൃക്കരുവ, പന്മന, ചവറ, തെക്കുംഭാഗം, തൊടിയൂർ, തലവൂർ, കരവാളൂർ പഞ്ചായത്തുകളിലും ഏർപ്പെടുത്തിയിരുന്ന അധിക നിയന്ത്രണങ്ങൾ തുടരും.