ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്തിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താനായി എൻ.കെ. പ്രേമചന്ദ്രൻ എം.പി പഞ്ചായത്ത് ഓഫീസിലെ ഹെൽപ് ഡെസ്ക്, പാരിപ്പള്ളി കമ്യൂണിറ്റി ഹാളിലെ ജനകീയ ഹോട്ടൽ, നടയ്ക്കൽ ഡോമിസിലിയറി കെയർ സെന്റർ എന്നിവ സന്ദർശിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ, വൈസ് പ്രസിഡന്റ് സത്യപാലൻ, സെക്രട്ടറി ബിജു ശിവദാസൻ, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ ബൈജു ലക്ഷ്മണൻ, എൽ. ശാന്തിനി, പഞ്ചായത്തംഗങ്ങളായ പ്രതീഷ് കുമാർ, ഹരീഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആശ എന്നിവർ ഒപ്പമുണ്ടായിരുന്നു.