covid-dead-obit

കൊല്ലം: ജില്ലയിൽ വിവിധയിടങ്ങളിലായി കൊവിഡ് ബാധിച്ച് ആറുപേർ മരിച്ചു. കൊല്ലത്തെ കൊവിഡ് മരണങ്ങളുടെ ഔദ്യോഗിക - അനൗദ്യോഗിക കണക്കുകൾ തമ്മിൽ വ്യത്യാസമുണ്ടെന്നുള്ള ആക്ഷേപം ശക്തമാണ്.

ചവറ തേവലക്കര പടിഞ്ഞാറ്റക്കര ഷൈലാ മൻസിലിൽ ജബ്ബാർ കുട്ടി (47) കൊവിഡ് ബാധിച്ച് മരിച്ചു. ദിവസങ്ങളായി കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കബറടക്കം നടത്തി. ഭാര്യ: സുനിത. മക്കൾ: ആദിലാ ജബ്ബാർ, മുഹമ്മദ് ആദിൽ.

കല്ലുവാതുക്കൽ മേവനക്കോണം കുന്നുംപുറത്ത് വീട്ടിൽ ജി.ഒ. ദയാനന്ദൻ (70) കൊവിഡ് ബാധിച്ച് ഗുജറാത്തിൽ മരിച്ചു. ഭാര്യ: ഗീത. മക്കൾ: ദിവ്യ, ദിലീപ്, ദീപ്തി. മരുമക്കൾ: ജിതേഷ്, രതീഷ്.

എഴുകോൺ ഇ​രു​മ്പ​ന​ങ്ങാ​ട് ക​ളീ​ക്കൽ വീട്ടിൽ കൃ​ഷ്​ണ​പി​ള്ള (78) കൊവിഡ് ബാധിച്ച് മരിച്ചു. സം​സ്​കാ​രം ന​ട​ത്തി. ഭാര്യ: മീ​നാ​ക്ഷിഅ​മ്മ. മക്കൾ: സു​രേ​ഷ് കു​മാർ, മി​നി കൃ​ഷ്ണൻ. മ​രു​മക്കൾ: ജ​യ​ശ്രീ, രാജു.

തട്ടാമല കണ്ടോലിൽ ശ്രീമംഗലത്തിൽ അനിൽ കുട്ടന്റെ ഭാര്യ എൽ. സിന്ധു (46) കൊവിഡ് ബാധിച്ച് മരിച്ചു. മക്കൾ: അശ്വതി, അനാമിക.

എഴുകോൺ പുളിയറ സരിത ഭവനിൽ സരസ്വതി (70) കൊവിഡ് ബാധിച്ച് മരിച്ചു. ഭർത്താവ് പരേതനായ ശിവപ്രസാദ്. മക്കൾ: സരിത, സവിത. മരുമ്മകൾ: ബിനു, പ്രസാദ്.

തിരുമുല്ലവാരം പുത്തൻപുര തെക്കതിൽ കെ. ചന്ദ്രൻ (76) കൊവിഡ് ബാധിച്ച് മരിച്ചു. സംസ്കാരം കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം മുളങ്കാടകം ശ്മശാനത്തിൽ നടത്തി. ഭാര്യ: പരേതയായ കെ. നന്ദിനി. മക്കൾ: സി. ബാബു, സി. ഉണ്ണി. മരുമക്കൾ: രജനി, പ്ലസ്.