ചാത്തന്നൂർ. എക്സൈസ് റേഞ്ച് ചാത്തന്നൂർ ഓഫീസും പരവൂർ പൊലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ 50ലിറ്റർ കോടയും ഒരു ലിറ്റർ ചാരായവും പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് പരവൂർ മുന്നാഴി പടിഞ്ഞാറ്റതിൽ വീട്ടിൽ ബിനുവിനെ (43) അറസ്റ്റ് ചെയ്തു. പ്രിവന്റീവ് ഓഫീസർമാരായ എസ്. നിഷാദ്, ആർ.ജി. വിനോദ്, സി.ഇ.ഒമാരായ ടി.ആർ. ജ്യോതി, രാഹുൽരാജ്, എസ്.ആർ. അനിൽ, ബിനോജ്, പരവൂർ പൊലീസ് എസ്.ഐമാരായ ഗോപൻ, എ.എസ്. ഷൂജ, ഹരിസോമൻ, സി.പി.ഒ ലിജു എന്നിവർ റെയ്ഡിൽ പങ്കെടുത്തു.