covie-d
പാറളം പഞ്ചായത്തിലെ അമ്മാടം സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂളിൽ സജ്ജമാക്കിയിരിക്കുന്ന കൊവിഡ് - കെയർ സെന്റർ.

ചേർപ്പ്: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ പാറളം പഞ്ചായത്തിൽ കൊവിഡ് ഡൊമിസലറി കെയർ സെന്റർ ആരംഭിച്ചു. അമ്മാടം സെന്റ് ആന്റണീസ് ഹൈ സ്‌കൂൾ, അമ്മാടം എൽ.പി സ്‌കൂൾ എന്നിവടങ്ങളിലാണ് കെയർ സെന്റർ ഒരുക്കിയിട്ടുള്ളത്. ഇവിടെ 50 ലേറെ ബെഡുകൾ സജ്ജമാക്കിയിട്ടുണ്ട്.


ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുള്ളവർക്കും, വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ സൗകര്യങ്ങൾ ഇല്ലാത്തവർക്കുമാണ് സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്. സ്‌കൂൾ കെട്ടിടത്തിന്റെ മറ്റു ഭാഗങ്ങളിൽ ഡോക്ടർമാർക്കും മറ്റ് ആരോഗ്യ പ്രവർത്തകർക്കും താമസിക്കാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് സെന്ററിന്റെ പ്രവർത്തനം ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.