തൃശൂർ: വീടുകളിലേക്കും ഓഫീസുകളിലേക്കുമുള്ള ജാറുകളിലുള്ള കുടിവെള്ള വിതരണം കൊവിഡ് നിയന്ത്രണങ്ങളിൽ മുടങ്ങിയെന്ന് കുടിവെള്ള വിതരണക്കാരായ ഓൾ കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടർ ഡിസ്ട്രിബ്യുട്ടേഴ്‌സ് അസോസിയേഷൻ പരാതിപ്പെട്ടു. അവശ്യസേവന വിഭാഗത്തിൽ ഉൾപെടുത്തിയിട്ടുള്ള ശുദ്ധീകരിച്ച കുടിവെള്ള (20 ലിറ്റർ) ജാർ വിതരണം ജില്ലയുടെ പല ഭാഗങ്ങളിലും പൊലീസ് തടയുന്നുമുണ്ട്. മാത്രമല്ല കണ്ടെയ്ൻമെന്റ് സോണിലേക്ക് പ്രവേശിപ്പിക്കുന്നുമില്ലെന്ന് ഇവർ ജില്ലാ കളക്ടർക്ക് നൽകിയ നിവേദനത്തിൽ പരാതിപ്പെടുന്നു. 150 ഓളം പാക്കേജ്ഡ് കുടിവെള്ള വിതരണക്കാരാണ് ജില്ലയിലുള്ളത്.