കയ്പമംഗലം: കൊവിഡ് വ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന തീരദേശത്തെ നാലു പഞ്ചായത്തുകളിൽ ഇന്നലെ 107 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കയ്പമംഗലം പഞ്ചായത്തിലെ ഏഴാം വാർഡ് കണ്ടെയ്ൻമെന്റായി പ്രഖ്യാപിച്ചു. പഞ്ചായത്തിൽ 57 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മതിലകത്ത് 11 പേർക്കും എടത്തിരുത്തിയിൽ 35 പേർക്കും, പെരിഞ്ഞനത്ത് 4 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.