തൃശൂർ: വെളിയന്നൂർ ജംഗ്ഷനിലും സമീപപ്രദേശങ്ങളിലും റോഡിൽ ടൈൽസ് വിരിക്കുന്നതിന്റെ ഭാഗമായി നാളെ മുതൽ നഗരത്തിൽ ഭാഗികമായി ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് സിറ്റി പൊലീസ് അറിയിച്ചു. കൂർക്കഞ്ചേരി കൊക്കാല ഭാഗത്തുനിന്നും വരുന്ന ബസുകൾ ഉൾപ്പെടെയുള്ള ചെറുവാഹനങ്ങൾ കൊക്കാല ജംഗ്ഷനിൽ നിന്നും അടയ്ക്ക മാർക്കറ്റ് ജുമാ മസ്ജിദ് റോഡ് വഴി ദിവാൻജിമൂല, ചെട്ടിയങ്ങാടി ജംഗ്ഷനുകളിലൂടെ റൗണ്ടിലേക്ക് പ്രവേശിക്കണം. മനോരമ മാതൃഭൂമി ജംഗ്ഷനിൽ നിന്ന് വരുന്ന വാഹനങ്ങൾ വെളിയന്നൂർ വഴി പോകാതെ, ശക്തൻ സൗത്ത് റിംഗ് വഴി വലത്തോട്ട് തിരിഞ്ഞ് കൊക്കാലെ ജംഗഷൻ ജുമാ മസ്ജിദ് റോഡ് വഴി ദിവാൻജിമൂല, ചെട്ടിയങ്ങാടി ജംഗ്ഷനുകളിലൂടെ റൗണ്ടിലേക്ക് പ്രവേശിക്കണം. കെ.എസ്.ആർ.ടി.സി ബസുകൾ മാതൃഭൂമി ജംഗ്ഷനിൽ നിന്ന് വെളിയന്നൂർ വഴി പോകാതെ, ശക്തൻ സൗത്ത് റിംഗ് വഴി വലത് തിരിഞ്ഞ് കൊക്കാലെ ജംഗഷൻ ജുമാ മസ്ജിദ് വഴി ദിവാൻജി മൂല, ചെട്ടിയങ്ങാടി ജംഗ്ഷനുകളിലൂടെ സ്റ്റാൻഡിൽ പ്രവേശിക്കണം. കൂളശ്ശേരി ക്ഷേത്രത്തിനടുത്തുളള നോർത്ത് ഗേറ്റ് വഴി ഇറങ്ങുന്ന ബസുകൾ വെളിയന്നൂർ ജംഗ്ഷനിൽ പ്രവേശിക്കാതെ ഇടത്തോട്ടു തിരിഞ്ഞ് റൗണ്ടിലേക്ക് പ്രവേശിക്കണം.