ചാലക്കുടി: മണ്ഡലം പരിധിയിൽ ശനിയാഴ്ച 272 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. നഗരസഭയിലാണ് ഏറ്റവും കൂടുതൽ വൈറസ് ബാധിതർ. 72 പേർ. മേലൂർ പഞ്ചായത്തിലും ശനിയാഴ്ച വൈറസ് വ്യാപനം കൂടുതലായി. 54 പേരുടെ പരിശോധന ഫലമാണ് പോസിറ്റീവായത്‌. കോടശേരിക്കും ശനിയാഴ്ച രോഗ വ്യാപനത്തിന്റെ ദിനമായി. 41 പേരിലാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 40 പുതിയ രോഗികളെ കണ്ടെത്തിയ പരിയാരത്തും രോഗ വ്യാപനം കൂടി. കൊരട്ടി പഞ്ചായത്തിൽ 32 രോഗികളെ കണ്ടെത്തി. അതിരപ്പിള്ളി18, കാടുകുറ്റി15 എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ വൈറസ് ബാധിതരുടെ എണ്ണം.