തൃശൂർ: കേരളത്തിൽ പിണറായി സർക്കാരിന്റെ ഭരണത്തുടർച്ചയിലൂടെ വസന്തകാലം വരുമെന്ന പ്രഖ്യാപനം ശരിയായെന്ന് എസ്.ആർ.പി സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. അശോകൻ പറഞ്ഞു. രാഷ്ട്രീയ, മതഭേദമന്യേ പിണറായി സർക്കാർ നടപ്പിലാക്കിയ ക്ഷേമ, വികസന പ്രവർത്തനങ്ങൾക്ക് ജനങ്ങൾ അർഹമായ പരിഗണന നൽകുമെന്ന് ഉറപ്പുണ്ടായിരുന്നു.
കൊവിഡ് കാലത്ത് ആരോഗ്യ മേഖലയിലെ പ്രവർത്തനങ്ങൾ രാജ്യത്തിന് തന്നെ മാതൃകയായിരുന്നു. വികസന പ്രവർത്തനങ്ങൾക്ക് മുന്നേറ്റം നൽകാൻ പിണറായി സർക്കാർ തുടരണമെന്ന ജനങ്ങളുടെ ആഗ്രഹമാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും വിജയത്തിന് എസ്.ആർ.പിയുടെ പങ്കും നിർണായകമായിരുന്നെന്നും അശോകൻ പ്രസ്താവനയിൽ പറഞ്ഞു.