balsi

തൃശൂർ: നൂറ് മീറ്റർ ഓട്ട മത്സരത്തിന്റെ ആവേശമായിരുന്നു തൃശൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിന്. വോട്ടെണ്ണലിൽ ആദ്യ ലാപ് മുഴുവൻ ഓടിക്കയറിയത് സുരേഷ് ഗോപിയും പത്മജയും. പക്ഷേ അവസാന ലാപിൽ ഒറ്റ ശ്വാസത്തിന് ബാൽസി എന്ന് വിളിക്കുന്ന പി. ബാലചന്ദ്രൻ ഓടിക്കയറി. മൂന്നാം സ്ഥാനത്ത് നിന്നും രണ്ടിലേക്കും പിന്നെ ഒന്നിലേക്കും പതിയെ ഓടിയെത്തി. പിന്നെ ആ ലീഡ് നിലനിറുത്തി കുറഞ്ഞ ഭൂരിപക്ഷവുമായി വിജയതീരത്തെത്തി.

അവസാന നിമിഷം വരെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ട എൽ.ഡി.എഫിനെ തൃശൂർ കൈവിടുമെന്ന് കരുതിയിരുന്നു. സ്വന്തം പാർട്ടി പോലും പരാജയപ്പെടാൻ സാദ്ധ്യതയുണ്ടെന്ന് വിലയിരുത്തിയ സ്ഥാനത്താണ് ബാലചന്ദ്രൻ തിളക്കമാർന്ന വിജയം നേടിയത്. തപാൽ വോട്ട് എണ്ണുമ്പോൾ മാത്രമാണ് തുടക്കത്തിൽ ബാലചന്ദ്രൻ അൽപ്പം ലീഡ് ഉയർത്തിയത്. എന്നാൽ പിന്നീടത് പത്മജയിലേക്ക് വഴിമാറി, ഒടുവിൽ എൻ.ഡി.എയിലെ സുരേഷ് ഗോപി ലീഡ് പിടിച്ചെടുക്കുകയും നാലായിരത്തിനടുത്തെത്തി വിജയ പ്രതീക്ഷ പുലർത്തുകയും ചെയ്തു.

എന്നാൽ പിന്നീടങ്ങോട്ട് സുരേഷ് ഗോപിയുടെ ലീഡ് കുത്തനെ താഴോട്ട് പോകുകയും മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ബാലചന്ദ്രൻ മുന്നിലേക്ക് കയറുകയുമായിരുന്നു. നേരിയ ലീഡുമായി അവസാന റൗണ്ടിൽ മുന്നേറിയ ബാലചന്ദ്രൻ ഒടുവിൽ ആയിരത്തിൽ താഴെ വോട്ടുകൾക്ക് വിജയം പിടിച്ചെടുത്തു. 2011ൽ തേറമ്പിൽ രാമകൃഷ്ണനോട് മത്സരിച്ച് പരാജയപ്പെട്ട ബാലചന്ദ്രന് ഈ വിജയം ഏറെ തിളക്കമുള്ളതായി. മന്ത്രി വി.എസ് സുനിൽ കുമാറിനെ മാറ്റിയാണ് തൃശൂരിൽ ബാലചന്ദ്രന് സീറ്റ് നൽകിയത്. സുരേഷ് ഗോപിയുടെ വരവോടെ മത്സരം എൻ.ഡി.എയും യു.ഡി.എഫും എന്ന തരത്തിൽ പ്രചാരണവുമുണ്ടായി. തോൽവി തന്റെ തന്നെ ഇമേജിനെ ബാധിക്കുമെന്ന് കണ്ടറിഞ്ഞ സുനിൽ കുമാർ ബാലചന്ദ്രന് ഒപ്പം നിഴൽ പോലെ പ്രചാരണ രംഗത്ത് നിറഞ്ഞു നിന്നിരുന്നു. സി.പി.ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയായ ബാലചന്ദ്രൻ സി.പി.ഐയുടെ സാംസ്‌കാരിക മുഖം കൂടിയാണ്. അന്തിക്കാട് സ്വദേശിയാണെങ്കിലും പ്രവർത്തന മണ്ഡലം തൃശൂർ നഗരമായിരുന്നു.

തി​ര​ഞ്ഞെ​ടു​പ്പു​ക​ളിൽ തൃ​ശൂർ

2011​ലെ​ ​ക​ക്ഷി​ ​നില

തേ​റ​മ്പി​ൽ​ ​രാ​മ​കൃ​ഷ്ണ​ൻ​ ​(കോ​ൺ​ഗ്ര​സ്)​ 59,991
പി.​ ​ബാ​ല​ച​ന്ദ്ര​ൻ​ ​(സി.​പി.​ഐ)​​ 43,822
അ​ഡ്വ.​ ​ര​വി​കു​മാ​ർ​ ​ഉ​പ്പ​ത്ത് (ബി.ജെ.പി)​ 6,697

2016​ ​നി​യ​മ​സ​ഭാ​ ​ക​ക്ഷി​ ​നില

വി.​എ​സ്.​ ​സു​നി​ൽ​ ​കു​മാ​ർ​ (​സി.​പി.​ഐ)​​ 53,664
പ​ത്മ​ജ​ ​വേ​ണു​ഗോ​പാ​ൽ​ ​(കോ​ൺ​ഗ്ര​സ്)​ 46,677
ബി.​ ​ഗോ​പാ​ല​കൃ​ഷ്ണ​ൻ​ (ബി.ജെ.പി)​ 24,748

2019​ ​ലോ​ക്‌​സ​ഭാ​ ​(​തൃ​ശൂ​ർ)

ടി.​എ​ൻ.​ ​പ്ര​താ​പ​ൻ​ ​(കോ​ൺ​ഗ്ര​സ്)​ 55,668
സു​രേ​ഷ് ​ഗോ​പി​ (​ബി.​ജെ.​പി)​​ 37,641
രാ​ജാ​ജി​ ​മാ​ത്യു​ ​തോ​മ​സ് ​(സി.​പി.​ഐ)​​ 31,110

2020​ ​ത​ദ്ദേ​ശ​ ​തി​ര​ഞ്ഞെ​ടു​പ്പ്

കോ​ർ​പ​റേ​ഷ​നി​ലെ​ 41​ ​ഡി​വി​ഷ​നു​ക​ളാ​ണ് ​തൃ​ശൂ​ർ​ ​മ​ണ്ഡ​ല​ത്തി​ൽ​ ​

16​ ​യു.​ഡി.​എ​ഫ്
18​ ​എ​ൽ.​ഡി.​എ​ഫ്
6​ ​ബി.​ജെ.​പി

സ്വ​ത​ന്ത്ര​ൻ​ ​(​കോ​ൺ​ഗ്ര​സ് ​വി​മ​ത​ൻ​)​ ​ഒ​ന്ന്‌