വടക്കാഞ്ചേരി: കുന്നംകുളത്തെ തന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും മന്ത്രി എ.സി. മൊയ്തീൻ നന്ദി അറിയിച്ചു. കക്ഷി രാഷ്ട്രീയം നോക്കാതെ ഒപ്പം പ്രവർത്തിച്ച എല്ലാവർക്കും നന്ദിയുണ്ട്. കുന്നംകുളത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും ഒപ്പം നിന്ന നാട്ടുകാർക്കും അദേഹം നന്ദി അറിയിച്ചു.