et-tyson-master
വോട്ടെണ്ണൽ കേന്ദ്രമായ മതിലകം സെന്റ് ജോസഫ് ഹൈസ്‌കൂളിൽ നിന്ന് വിജയാഹ്ലാദത്തിൽ പുറത്തു വരുന്ന ഇ.ടി. ടൈസൺ മാസ്റ്റർ

കയ്പമംഗലം: തുടർഭരണത്തിനായുള്ള കനത്ത പേരാട്ടത്തിൽ കയ്പമംഗലത്തെ വീണ്ടും ചുവപ്പണിയിച്ച് ഇ.ടി. ടൈസൺ മാസ്റ്റർ. എൽ.ഡി.എഫ്. സ്ഥാനാർത്ഥിയായ ഇ.ടി. ടൈസൺ മാസ്റ്റർ 22,698 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി ശോഭാ സുബിനെ തോൽപ്പിച്ചത്. ശോഭാ സുബിന് 50,463 വോട്ടും, എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീലാലിന് 9067 വോട്ടുമാണ് ലഭിച്ചത്.

രാവിലെ 8ന് തന്നെ വോട്ടണ്ണൽ തുടങ്ങിയപ്പോൾ ശോഭാ സുബിന് ചെറിയ ലീഡ് വന്നെങ്കിലും പിന്നീട് ഇ.ടി. ടൈസൺ മാസ്റ്റർ തന്നെയാണ് ലീഡ് ചെയ്തു കൊണ്ടിരുന്നത്. 2016ലെ ഭൂരിപക്ഷത്തിലേക്ക് എത്തിയില്ലെങ്കിലും കനത്ത മത്സരം നടന്ന കയ്പമംഗലത്ത് മികച്ച വിജയം തന്നെയാണ് ഇ.ടി. ടൈസൺ മാസ്റ്റർക്ക് നേടാനായത്. എൻ.ഡി.എ സ്ഥാനാർത്ഥി ശ്രീലാലിന്റെ ഭൂരിപക്ഷം ഗണ്യമായി കുറഞ്ഞത് കയ്പമംഗലത്തെ എൻ.ഡി.എ നേതൃത്വം ആശങ്കയോടെയാണ് കാണുന്നത്.

ഇ.ടി.ടൈസൺ മാസ്റ്റർ (എൽ.ഡി.എഫ്) - 73161 (ഭൂരിപക്ഷം 22698)
ശോഭാ സുബിൻ (യു.ഡി.എഫ്) - 50463
സി.ഡി. ശ്രീലാൽ (എൻ.ഡി.എ) - 9067
എം.കെ അസ്‌ലം - 1671
തങ്കമണി തറയിൽ - 442
എം.കെ ഷമീർ - 814
നോട്ട 466