പുതുക്കാട്: പുതുക്കാടിന് ഇത്തവണ രണ്ട് എം.എൽ എ മാർ. പുതുക്കാട് നിയോജക മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച കെ.കെ. രാമചന്ദ്രനാണ് ഒരാൾ. ചാലക്കുടി നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് വിജയിച്ച ടി.ജെ. സനീഷ്‌കുമാറാണ് മറ്റൊരാൾ. രാമചന്ദ്രൻ മണ്ഡലത്തിലെ നെന്മണിക്കര പഞ്ചായത്തിലെ കോനിക്കര സ്വദേശിയാണ്.
പുതുക്കാട് മണ്ഡലത്തിലെ തന്നെ തൃക്കൂർ പഞ്ചായത്തിലെ വെള്ളാനിക്കാട് സ്വദേശിയാണ് സനീഷ്‌കുമാർ. ഇരുവരുടെയും കന്നിയങ്കമായിരുന്നു. ഇരുവരും വിദ്യാർത്ഥി ജീവിതത്തിലൂടെ പൊതുപ്രവർത്തനത്തിലെത്തിയവരെന്ന പ്രത്യേകതയും ഉണ്ട്. തുടർച്ചയായി മൂന്നു തവണ എൽ.ഡി.എഫിലെ രവീന്ദ്രനാഥ് വിജയിച്ച മണ്ഡലമാണ് പുതുക്കാട്.
രാമചന്ദ്രൻ മണ്ഡലം നിലനിറുത്തിയപ്പോൾ മൂന്നു തവണ സി.പി.എമ്മിലെ ബി.ഡി. ദേവസി വിജയിച്ച മണ്ഡലം സനീഷ് കുമാർ പിടിച്ചെടുക്കുകയായിരുന്നു എന്ന പ്രത്യേകത കൂടാതെ യു.ഡി.എഫിന് ജില്ലയിലുള്ള ഒരേയൊരു സീറ്റ് എന്ന പ്രത്യേകത കൂടിയുണ്ട് സനീഷ്‌കുമാർ വിജയിച്ച ചാലക്കുടിക്ക്.