ചാലക്കുടി: ചാലക്കുടിയിൽ ഞായറാഴ്ച 169 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊരട്ടി പഞ്ചായത്തിലാണ് വൈറസ് ബാധ രൂക്ഷം. 65 പേരുടെ പരിശോധനാ ഫലമാണ് ഇവിടെ പോസിറ്റീവായത്. ചാലക്കുടി നഗരസഭയിൽ 28 പേർക്ക് വൈറസ് ബാധയുണ്ട്. പരിയാരത്തും 25 പേരിൽ രോഗം കണ്ടെത്തി.16 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത കോടശേരിയിലെ എല്ലാ വാർഡുകളും കണ്ടെയ്ൻമെന്റ് സോണാക്കി. മേലൂരിലും 16 വൈറസ് ബാധിതരെ കണ്ടെത്തി.