keralavarma

തൃശൂർ : പഠിച്ചവരും പഠിപ്പിച്ചവരുമൊക്കെയായി ആറ് പേരാണ് തൃശൂർ കേരളവർമ്മ കോളേജിൽ നിന്നും വിജയിച്ചത്. എല്ലാവരും എൽ.ഡി.എഫ് പ്രതിനിധികൾ. ഒല്ലൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച കെ. രാജൻ, കൊടുങ്ങല്ലൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച വി.ആർ. സുനിൽകുമാർ, തൃശൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച പി. ബാലചന്ദ്രൻ, ചേലക്കരയിൽ നിന്ന് ജയിച്ച കെ. രാധാകൃഷ്ണൻ, മണലൂർ മണ്ഡലത്തിൽ നിന്ന് ജയിച്ച മുരളി പെരുനെല്ലി എന്നിവരാണ് വിദ്യാർത്ഥികൾ. പി. ബാലചന്ദ്രൻ ആദ്യമായാണ് നിയമസഭാംഗമാകുന്നത്. ഇരിങ്ങാലക്കുട മണ്ഡലത്തിൽ നിന്ന് വിജയിച്ച ആർ. ബിന്ദു കേരളവർമ്മ കോളേജിലെ വൈസ് പ്രിൻസിപ്പലും പ്രിൻസിപ്പൽ ഇൻചാർജുമായിരുന്നു. മത്സരിക്കുന്നതിന്റെ ഭാഗമായാണ് വി.ആർ.എസ് എടുത്തത്.

കാ​ൽ​ ​ല​ക്ഷം​ ​ഭൂ​രി​പ​ക്ഷം​ ​വ​രി​ച്ച് ......

അ​ഞ്ച് ​മ​ണ്ഡ​ല​ങ്ങ​ളി​ൽ​ ​കാ​ൽ​ല​ക്ഷ​ത്തി​ലേ​റെ​ ​ഭൂ​രി​പ​ക്ഷം.​ ​ചേ​ല​ക്ക​ര​യി​ൽ​ ​കെ.​ ​രാ​ധാ​കൃ​ഷ്ണ​നാ​ണ് ​ഉ​യ​ർ​ന്ന​ ​ഭൂ​രി​പ​ക്ഷം.​ 39,400​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​മാ​ണ് ​രാ​ധാ​കൃ​ഷ്ണ​ന് ​ല​ഭി​ച്ച​ത്.​ ​ഏ​റ്റ​വും​ ​കു​റ​വ് ​ഭൂ​രി​പ​ക്ഷം​ ​തൃ​ശൂ​ർ​ ​മ​ണ്ഡ​ല​ത്തി​ലെ​ ​എ​ൽ.​ ​ഡി.​ ​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​പി.​ ​ബാ​ല​ച​ന്ദ്ര​നാ​ണ്.​ ​അ​വ​സാ​ന​ ​റൗ​ണ്ടു​ക​ളി​ൽ​ ​മു​ന്നേ​റി​യ​ ​ബാ​ല​ച​ന്ദ്ര​ന് 946​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷ​മാ​ണ് ​ല​ഭി​ച്ച​ത്.​ ​ര​ണ്ടാ​മ​ത്തെ​ ​കു​റ​വ് ​ഭൂ​രി​പ​ക്ഷം​ ​ചാ​ല​ക്കു​ടി​യി​ൽ​ ​വി​ജ​യി​ച്ച​ ​യു.​ ​ഡി.​ ​എ​ഫ് ​സ്ഥാ​നാ​ർ​ത്ഥി​ ​ടി.​ ​ജെ.​ ​സ​നി​ഷ് ​കു​മാ​റി​നാ​ണ്.​ 1057​ ​വോ​ട്ടി​ന്റെ​ ​ഭൂ​രി​പ​ക്ഷം.

മി​ക​ച്ച​ ​ഭൂ​രി​പ​ക്ഷം​ ​ഇവ

ചേ​ല​ക്കര

കെ.​ ​രാ​ധാ​കൃ​ഷ്ണൻ
39,400


മ​ണ​ലൂർ

മു​ര​ളി​ ​പെ​രു​ന്നെ​ല്ലി
29,732

നാ​ട്ടിക

സി.​ ​സി.​ ​മു​കു​ന്ദൻ
28431

കു​ന്നം​കു​ളം

മ​ന്ത്രി​ ​എ.​സി​മൊ​യ്തീൻ
26,631

പു​തു​ക്കാ​ട്

കെ.​ ​കെ.​ ​രാ​മ​ച​ന്ദ്രൻ
ഭൂ​രി​പ​ക്ഷം​ 27353

വി​ക​സ​നം​ ​മ​റ​ന്ന് ​വി​വാ​ദ​ങ്ങ​ൾ​ക്കൊ​പ്പം​ ​പോ​യ​വ​ർ​ക്കെ​തി​രെ​യു​ള്ള​ ​ജ​ന​വി​ധി​യാ​ണ് ​വ​ട​ക്കാ​ഞ്ചേ​രി​ ​മ​ണ്ഡ​ല​ത്തി​ൽ​ ​പ്ര​തി​ഫ​ലി​ച്ച​ത്.​ ​കേ​ര​ള​ത്തി​ന് ​മാ​തൃ​ക​യാ​യ​ ​വി​ജ​യ​മാ​ണ് ​സേ​വ്യ​ർ​ ​ചി​റ്റി​ല​പ്പി​ള്ളി​ ​നേ​ടി​യ​ത്.​ ​പാ​വ​പ്പെ​ട്ട​വ​ന് ​കി​ട​പ്പാ​ട​മൊ​രു​ക്കു​ന്ന​ ​ലൈ​ഫ് ​പ​ദ്ധ​തി​ ​ത​ക​ർ​ക്കാ​നാ​ണ് ​യു.​ഡി.​എ​ഫും​ ​സ്വ​ന്തം​ ​മ​ണ്ഡ​ല​ത്തി​ലെ​ ​ജ​ന​പ്ര​തി​നി​ധി​യും​ ​ശ്ര​മി​ച്ച​ത്.​ ​വി​വാ​ദ​ങ്ങ​ൾ​ ​ചീ​ട്ടു​കൊ​ട്ടാ​രം​ ​പോ​ലെ​ ​ത​ക​ർ​ന്നു​ ​വീ​ണു.​ ​സ​ർ​ക്കാ​രി​നെ​തി​രെ​ ​ന​ട​ത്തി​യ​ ​നു​ണ​ ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്കു​ള്ള​ ​തി​രി​ച്ച​ടി​യാ​ണ് ​വ​ട​ക്കാ​ഞ്ചേ​രി​യി​ൽ​ ​ദൃ​ശ്യ​മാ​യ​ത്.​ ​വി​ജ​യ​ത്തെ​ ​ജ​ന​ക്ഷേ​മ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു​ള്ള​ ​അം​ഗീ​കാ​ര​മാ​യി​ ​കാ​ണു​ന്നു.

എ.​സി​ ​മൊ​യ്തീ​ൻ.
മ​ന്ത്രി