തൃശൂർ: തിരഞ്ഞെടുപ്പ് രാഷ്ട്രീയം ഉപേക്ഷിച്ചതായും ലൈഫ് മിഷൻ ഫ്ളാറ്റ് സംബന്ധിച്ച വിഷയത്തിൽ നിയമനടപടി തുടരുമെന്നും വടക്കാഞ്ചേരി മണ്ഡലത്തിൽ പരാജയപ്പെട്ട അനിൽ അക്കര പറഞ്ഞു. ലൈഫ് മിഷൻ ഫ്ളാറ്റ് സംബന്ധിച്ച ആരോപണങ്ങൾ നിയമപരമായി തെളിയിക്കേണ്ട കാര്യമാണ്.അഴിമതിക്കാരെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കും. സംഘടനാപരമായ രാഷ്ട്രീയ പ്രവർത്തനം തുടരും. സ്വന്തം പഞ്ചായത്തായ അടാട്ട് അടക്കമുള്ള സ്ഥലങ്ങളിൽ തനിക്ക് വോട്ട് കുറഞ്ഞു. തിരഞ്ഞെടുപ്പിന് മുമ്പ്, തോറ്റാലും ജയിച്ചാലും അവസാന തിരഞ്ഞെടുപ്പാണിതെന്ന് അനിൽ അക്കര പറഞ്ഞിരുന്നു.