മാള: എൽ.ഡി.എഫ് തേരോട്ടത്തിൽ മുഖം രക്ഷിക്കാൻ യു.ഡി.എഫിന് നേരിയ മുൻ‌തൂക്കം നൽകി അന്നമനട പഞ്ചായത്ത്. കൊടുങ്ങല്ലൂരിൽ ബി.ജെ.പിയുടെ മുന്നേറ്റത്തിൽ തകർന്നടിഞ്ഞ് മൂന്നാം സ്ഥാനത്തേക്ക് യു.ഡി.എഫെത്തി.

അന്നമനട ഒഴികെയുള്ള എല്ലായിടത്തും വൻ മുന്നേറ്റമാണ് എൽ.ഡി.എഫ് നടത്തിയത്. പഞ്ചായത്ത് യു.ഡി.എഫ് ഭരിക്കുന്ന കുഴൂർ, പൊയ്യ പഞ്ചായത്തുകളിലും എൽ.ഡി.എഫ് മികച്ച നേട്ടമുണ്ടാക്കി. അന്നമനടയിൽ 361 വോട്ട് അധികം ലഭിച്ചതാണ് യു.ഡി.എഫിനെ സംബന്ധിച്ചുള്ള ഏക നേട്ടം.

അന്നമനട: എൽ.ഡി.എഫ് : 8213. യു.ഡി.എഫ് : 8574. എൻ.ഡി.എ: 2605.

കുഴൂർ: എൽ.ഡി.എഫ്: 5246. യു.ഡി.എഫ്: 4401. എൻ.ഡി.എ: 2074

പൊയ്യ: എൽ.ഡി.എഫ് : 6150. യു.ഡി.എഫ്: 5349. എൻ.ഡി.എ: 1989.

മാള: എൽ.ഡി.എഫ്: 9108. യു.ഡി.എഫ്: 7588. എൻ.ഡി.എ: 3648.

പുത്തൻചിറ: എൽ.ഡി.എഫ്: 6803. യു.ഡി.എഫ്: 4303. എൻ.ഡി.എ: 2185.

വെള്ളാങ്കല്ലൂർ: എൽ.ഡി.എഫ്: 12763. യു.ഡി.എഫ്: 6902. എൻ.ഡി.എ: 3805.

കൊടുങ്ങല്ലൂർ നഗരസഭ: എൽ.ഡി.എഫ്: 21164. യു.ഡി.എഫ്: 8900. എൻ.ഡി.എ: 11294.

(പോസ്റ്റൽ വോട്ടുകൾ കൂടാതെയുള്ള കണക്കുകൾ)