pv-vinod
അന്നമനട പഞ്ചായത്ത് ഓഫീസിലെ സഹായ കേന്ദ്രത്തിൽ രാത്രി പ്രസിഡന്റ് പി.വി.വിനോദ്

മാള: അന്നമനട പഞ്ചായത്ത് ഓഫീസിൽ പാതിരാത്രിയിലും ഫോൺ എടുക്കാൻ ഉറക്കമൊഴിച്ച് പ്രസിഡന്റ് പി.വി വിനോദ് റെഡിയാണ്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായുള്ള സഹായ കേന്ദ്രത്തിലാണ് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള യുവത്വം സന്നദ്ധം പ്രവർത്തിക്കുന്നത്. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ജനങ്ങളുടെ ആവശ്യങ്ങൾക്ക് അനുസരിച്ചുള്ള സഹായ കേന്ദ്രമാണ് ഒരുക്കിയത്. രാത്രിയിലും പഞ്ചായത്ത് പ്രസിഡന്റ് സന്നദ്ധ പ്രവർത്തകർക്കൊപ്പം നേതൃപരമായ പങ്കാണ് വഹിക്കുന്നത്. എല്ലാ വാർഡിലും ആർ.ആർ.ടി.യെ കൂടാതെ യുവത്വം സന്നദ്ധം പ്രവർത്തകരും സഹായത്തിനുണ്ട്.