തൃശൂർ: ജില്ലയിൽ 2621 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 1486 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിത രായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 37,665 ആണ്. തൃശൂർ സ്വദേശികളായ 119 പേർ മറ്റു ജില്ലകളിൽ ചികിത്സയിൽ കഴിയുന്നു.
രോഗ ബാധിതർ
60 വയസിനുമുകളിൽ 173 പുരുഷൻമാരും 180 സ്ത്രീകളും പത്ത് വയസിനു താഴെ 81 ആൺകുട്ടികളും 78 പെൺകുട്ടികളുമുണ്ട്.
ജില്ലയിൽ ഇതുവരെ
രോഗബാധിതരുടെ എണ്ണം- 1,58,626
രോഗമുക്തരായത് - 1,20,170
ഇന്നത്തെ രോഗവിവരം
ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് - 26.81%
സമ്പർക്കം വഴി രോഗബാധ - 2592
സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയത് - 9
ആരോഗ്യ പ്രവർത്തകർക്ക് രോഗം - 15
ഉറവിടം അറിയാത്തത് - 5