ചാലക്കുടി: ചാലക്കുടിയിൽ തിങ്കളാഴ്ച 144 പേരിൽ കൊവിഡ് സ്ഥിരീകരിച്ചു. നഗരസഭാ പരിധിയിലാണ് കൂടുതൽ വൈറസ് ബാധിതർ. 48 പേർ. കോടശേരി പഞ്ചായത്തിൽ 25 പേർക്കും പുതുതായി രോഗബാധയുണ്ടായി. പരിയാരം19, കാടുകുറ്റി16, കൊരട്ടി15, മേലൂർ12, അതിരപ്പിള്ളി 9 എന്നിങ്ങനെയാണ് മറ്റു പഞ്ചായത്തുകളിലെ കൊവിഡ് രോഗികളുടെ പട്ടിക.