തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലെ കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിയിലേക്ക് പോയെന്ന് തൃശൂരിൽ പരാജയപ്പെട്ട യു.ഡി.എഫ് സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ ആരോപിച്ചു. അത് സിനിമാനടനോടുളള അന്ധമായ ആരാധന കൊണ്ട് സംഭവിച്ചതാണ്. എൽ.ഡി. എഫിൽ നിന്നും വോട്ടുകൾ പോയിട്ടുണ്ട്. പാർട്ടി പ്രവർത്തകർ നന്നായി പ്രവർത്തിച്ചെങ്കിലും ചില നേതാക്കൾ കാലുവാരി. അതെല്ലാം പറയേണ്ടിടത്ത് പറഞ്ഞിട്ടുണ്ട്. രേഖാമൂലം പരാതി നൽകിയിട്ടില്ല.