ചേലക്കര: ചേലക്കര പഞ്ചായത്തിന്റെ ഡൊമിസിലറി കൊവിഡ് കെയർ സെന്ററിലേക്ക് ബ്ലോക്ക് പഞ്ചായത്ത് പി.പി.ഇ കിറ്റ് നൽകി. ബ്ലോക്ക് പ്രസിഡന്റ് കെ.എം മുഹമ്മദ് അഷ്‌റഫിൽ നിന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെലീൽ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എല്ലിശേരി വിശ്വനാഥൻ എന്നിവർ ഏറ്റുവാങ്ങി. ബ്ലോക്ക് മെമ്പർമാരായ ഷിജിത ബിനീഷ്, പ്രേമദാസ് എന്നിവർ പങ്കെടുത്തു.