തിരുവില്വാമല: സാരി കൊണ്ട് കെട്ടിയ ഊഞ്ഞാലിൽ കളിക്കുന്നതിനിടെ സാരി കഴുത്തിൽ കുരുങ്ങി ഒമ്പത് വയസുകാരൻ മരിച്ചു .ഈസ്റ്റ് പാമ്പാടി വെട്ടത്ത് കമറുദ്ദീന്റെ മകൻ സൽമാൻ ഫാറൂക്ക് ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഉടൻ തിരുവില്വാമല സാമൂഹികാരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊണ്ടാഴി എ.എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. അമ്മ: റസിയ. സഹോദരി: സാലിഹ.