കൊടുങ്ങല്ലൂർ: കൊവിഡ് ബാധിച്ച് വയോധിക മരിച്ചു. കോട്ടപ്പുറം ഇലഞ്ഞിക്കൽ ബെനാൻസിയുടെ ഭാര്യ ട്രീസ (96) ആണ് കൊവിഡ് ബാധയെ തുടർന്ന് ടി.കെ.എസ് പുരം മെഡികെയർ ആശുപത്രിയിൽ മരിച്ചത്. സംസ്‌കാരം കോട്ടപ്പറം സെന്റ് മൈക്കിൾസ് കത്തീഡ്രലിൽ മാനദണ്ഡ പ്രകാരം നടത്തി. മക്കൾ: സിസ്റ്റർ ഐറീസ്, ജോയി, ഫ്രാൻസീസ് (റിട്ട. സബ് ഇൻസ്‌പെക്ടർ), സ്റ്റെല്ല, ബെന്നി.