കൊടുങ്ങല്ലൂർ: കൊവിഡ് ബാധിച്ച് മദ്ധ്യവയസ്‌കൻ മരിച്ചു. മേത്തല കണ്ടംകുളം വെങ്കിടങ്ങി വീട്ടിൽ കൊച്ചുകണ്ടൻ മകൻ കൈലാസൻ (51) ആണ് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. കിഡ്‌നി രോഗത്തെ തുടർന്ന് വീട്ടിൽ ചികിത്സയിലായിരുന്ന ഇയാൾക്ക് ശ്വാസം മുട്ട് അനുഭവപ്പെട്ടതിനെ തുടർന്ന് തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. നഗരസഭയുടെ പുല്ലൂറ്റ് ക്രിമറ്റോറിയത്തിൽ കൊവിഡ് മാനദണ്ഡ പ്രകാരം സംസ്‌കാരം നടത്തി.