കൊടുങ്ങല്ലൂർ: ഫസ്റ്റ് ഡോസ് വാക്‌സിൻ എടുത്തയാൾ കൊവിഡ് ബാധിച്ച് മരിച്ചു. മേത്തല അഞ്ചപ്പാലം കല്ലേപറമ്പിൽ കൃഷ്ണൻകുട്ടി നായർ മകൻ ഗോപാലകൃഷ്ണൻ (72) ആണ് മരിച്ചത്. ഫസ്റ്റ് ഡോസ് വാക്‌സിൻ സ്വീകരിച്ച് വീട്ടിൽ വരുന്നതിനിടെ പനി ബാധിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കൊവിഡ് കണ്ടെത്തിയത്. തുടർന്ന് നാട്ടികയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഓക്‌സിജന്റെ അളവ് കുറവായതിനാൽ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. സംസ്‌കാരം തൃശൂർ ഐവർ മഠത്തിൽ കൊവിഡ് മാനദണ്ഡ പ്രകാരം നടത്തി.