കയ്പമംഗലം: തിരഞ്ഞെടുപ്പ് പ്രചാരണ സമയത്തെ ശാന്ത അമ്മക്കുള്ള വാഗ്ദാനം നിറവേറ്റി യു.ഡി.എഫ് കയ്പമംഗലം നിയോജക മണ്ഡലം സ്ഥാനാർത്ഥിയായിരുന്ന ശോഭ സുബിൻ.
ചെന്ത്രാപ്പിന്നി ചക്കുഞ്ഞി കോളനിയിലെ വലിയപറമ്പിൽ ശാന്ത എന്ന വയോധികയ്ക്കാണ് വാഗ്ദാനമായ ശൗചാലയം ശോഭ സുബിൻ നിർമ്മിച്ചു നൽകിയത്.
വോട്ടഭ്യർത്ഥിക്കുന്നതിനായി കോളനിയിൽ എത്തിയപ്പോഴാണ് ഒരു മുറി വീട്ടിൽ തനിച്ചു താമസിക്കുന്ന ശാന്ത തനിക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് മതിയായ സൗകര്യങ്ങൾ ഇല്ലെന്ന് ശോഭ സുബിനെ അറിയിക്കുന്നത്.
താൻ ഈ മണ്ഡലത്തിൽ ജയിച്ചാലും ഇല്ലെങ്കിലും അമ്മയുടെ ആവശ്യം നിറവേറ്റുമെന്ന് ശോഭ സുബിൻ അവർക്ക് വാക്ക് നൽകി. അഞ്ച് വർഷമായി താൻ പല വാതിലുകളിൾ മുട്ടിയിട്ടും നടക്കാതിരുന്നത കാര്യമാണ് ശോഭ സുബിൻ പ്രാവർത്തികമാക്കിയതെന്ന് ശാന്ത പറഞ്ഞു.
കോൺഗ്രസ് ചെന്ത്രാപ്പിന്നി മണ്ഡലം പ്രസിഡന്റ് ഉമറുൽ ഫാറൂഖ്, യൂത്ത് ലീഗ് നിയോജക മണ്ഡലം സെക്രട്ടറി സലിം ചാമക്കാല, നാസർ ചാമക്കാല എന്നിവർ സന്നിഹിതരായിരുന്നു.