ചാലക്കുടി: ചാലക്കുടി ബ്ലോക്ക് പരിധിയിൽ ചൊവ്വാഴ്ച 217 പേരിൽ കൊവിഡ് സ്ഥിരീകരിച്ചു. കോടശേരി പഞ്ചായത്തിലാണ് ഏറ്റവും കൂടതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 66 പേരിൽ ഇവിടെ രോഗം കണ്ടെത്തി. നഗരസഭ പരിധിയിൽ 42 പേർക്കാണ് രോഗം. മേലൂരിൽ ചൊവ്വാഴ്ചയിലെ രോഗികളുടെ എണ്ണം 37. കാടുകുറ്റിയിൽ 25 പേരുടെ പരിശോധന ഫലം പോസിറ്റീവായി. പരിയാരത്ത് 22ഉം കൊരട്ടിയിൽ 20ഉം പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. അതിരപ്പിള്ളിയിൽ അഞ്ചു പേർക്കാണ് രോഗ ബാധ. മലക്കപ്പാറയിലെ തോട്ടം തൊഴിലാളികളിൽ നടത്തിയ ആന്റിജൻ പരിശോധനയിലാണ് പുതിത രോഗികളെ കണ്ടെത്തിയത്.