വെള്ളാങ്ങല്ലൂർ: വെളയനാട് എട്ടങ്ങാടി മാരാത്ത് വേലുവിന്റെ മകൻ കെ.എസ്.ഇ.ബി റിട്ട. അസി. എൻജിനിയർ സുബ്രഹ്മണ്യൻ (68) കൊവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചയായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: ഓമന. മക്കൾ: നയന, സജന. മരുമക്കൾ: സുനീഷ്, ഗിരിദാസ്. സംസ്‌കാരം കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് നടന്നു.