കൊടുങ്ങല്ലൂർ: മേത്തലയിലെ ബി.ജെ.പിയുടെ മുതിർന്ന നേതാവായ കൈമാപറമ്പിൽ വേലായുധൻ മകൻ ചന്ദ്രബോസ് (67) നിര്യാതനായി. ബി.ജെ.പി മേത്തല പഞ്ചായത്ത് പ്രസിഡന്റ്, കർഷകമോർച്ച മണ്ഡലം പ്രസിഡന്റ്, മണ്ഡലം സമിതി അംഗം തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഗിരിജ. മക്കൾ: സ്വപ്ന, രമ്യ. മരുമക്കൾ: ബൈജു, സുകേഷ്.