മുണ്ടൂർ: പാറയ്ക്കൽ കുറ്റിക്കാട്ട് സൈമൺ മകൻ ഫിജോ (47) നിര്യാതനായി. മുണ്ടൂർ പള്ളി പിതൃവേദി പ്രഥമ പ്രസിഡന്റ്, നിർമ്മൽ ജ്യോതി സെൻട്രൽ സ്‌കൂൾ പി.ടി.എ പ്രസിഡന്റ്, ലയൺസ് ക്ലബ് അമല നഗർ സെക്രട്ടറി, മുണ്ടൂർ കാർമൽ തിയറ്റേഴ്‌സ് സെക്രട്ടറി, തൃശൂർ ചേംബർ ഒഫ് കൊമേഴ്‌സ് കമ്മിറ്റി അംഗം എന്നീ ചുമതലകൾ വഹിച്ചുവരുന്നു. വിജയ ഡിസ്ട്രിബ്യൂട്ടേഴ്‌സ് മാനേജിംഗ് പാർട്ടണറും ഫാമിലി പ്ലാസ്റ്റിക് തൃശൂർ ജില്ലാ ഡിസ്ട്രിബ്യൂട്ടറുമാണ് പരേതൻ. ഭാര്യ: അമൽ (പീച്ചി മണിമല തറപ്പേൽ കുടുംബാംഗം). മക്കൾ: ആഷ്‌ലിസാറ, അഷ്‌വിൻ സൈമൺ, ആൻലി സിസിലി (നിർമ്മൽ
ജ്യോതി സെൻട്രൽ സ്‌കൂൾ വിദ്യാർത്ഥികൾ), സഹോദരങ്ങൾ: ഫിന്റൊ സൈമൺ, ഫിജിനി ടോണി. സംസ്‌കാരം പിന്നീട്.